Wednesday, October 9, 2013

" ചായ കുടിക്കാനാ " ?

എന്റെ വക ഒരു ചെറിയ കഥ ഇവിടെ കിടക്കട്ടെ..

ഞങ്ങൾക്ക് ഒരു ചെറിയ ഹോട്ടൽ ഉണ്ട് ചാലക്കുടി മാർക്കറ്റ്‌ റോഡിൽ ,ഞാൻ എല്ലാ ദിവസവും അവിടെ നിന്നും ബ്രേക്ഫാസ്റ്റ് കഴിചീട്ടാണ് എറണാകുളതേക്ക് പോകാറുള്ളത് , അവിടെ ദിവസവും ചായ കുടിക്കാൻ വരുന്ന ഒരു ചേട്ടൻ ഉണ്ട് ,ഒരൽപം പ്രായമായ  ഓട്ടോ ഡ്രൈവർ , പുള്ളി ഒരു അവാർഡ് പടം ടൈപ്പ് ക്യാരക്ടർ ആണ്,ആരോടും മിണ്ടില്ല . മുഖത്ത് പോലും നോക്കില്ല , ഇങ്ങേർ ചായ കുടിക്കാൻ വന്നിരിക്കുമ്പോൾ ഞങ്ങളുടെ കടയിലെ ടീ മാസ്റ്റർ ഒന്ന് ആക്കുന്നത് പതിവാണ്. നമ്മുടെ ഓട്ടോ ചേട്ടൻ വന്നിട്ട് " ഒരു സ്ട്രോങ്ങ്‌ ചായ " ഉടൻ തന്നെ നമ്മുടെ ടീ മാസ്റ്റർ " ചായ കുടിക്കാനാ ? (കുടിക്കാനാണോ ) " ...നമ്മുടെ ഓട്ടോ ചേട്ടൻ തിരിച്ചു ഒന്നും മിണ്ടില്ല എന്തിനു അങ്ങേര അത് കേട്ട ഭാവം പോലും കാണിക്കാറില്ല ...അങ്ങേർ ചായ കുടിച്ചു കാശും തന്നു പോകും.....ഇത് ഇങ്ങനെ തുടർന്ന് വന്നു.....

അങ്ങിനെ ഇരിക്കെ ഒരു ദിവസം പതിവ് പോലെ ഈ ചേട്ടൻ വന്നു "ഒരു ചായ " അപ്പോൾ ടീ മാസ്റ്റർ അങ്ങേരുടെ പതിവ് കളിയാക്കൽ  " ചായ കുടിക്കാനാ " ?
പെട്ടെന്ന് നമ്മുടെ ഓട്ടോ ഡ്രൈവർ(കലിപ്പ്) " കുടിക്കാൻ അല്ല ചന്തി കഴുകാൻ ....നിന്ന് കൊണക്കാതെ വേഗം ചായ എടുക്കടോ പരട്ട മാപ്പ്ളെ "
ടീ മാസ്റ്റർ ൻറെ  മുഖത്ത് വെട്ടിയാൽ ഒരു തരി ചോരാ കിട്ടില്ല എന്നാ നിലയിൽ  ആയി .... വേഗം ചായ ഉണ്ടാക്കി കൊടുത്തു..പുള്ളി അത് കഴിച്ചു ശാന്തൻ ആയി തിരിച്ചു പോയി  ഞാൻ ആദ്യം ഒന്ന്  ഞെട്ടി എങ്കിലും പിന്നീട് ചിരിച്ചു മറിഞ്ഞു, അപ്പോഴും നമ്മുടെ ടീ മാസ്റ്റർ ഒരു അവാർഡ് പടം പെട്ടെന്ന് ഒരു ആക്ഷൻ മസാല പടം ആയതിന്റെ ഹാങ്ങോവറിൽ ആയിരുന്നു   ....ആ സംഭവത്തിന്‌ ശേഷം നമ്മുടെ ടീ മാസ്റ്റർ ആ ഓട്ടോ ഡ്രൈവറെ കളിയാക്കിയീട്ടില്ല .......

Sunday, May 17, 2009

ഞാന്‍ ഈ blog ന്റെ പണിപുരയിലാണ് ........................

ഞാന്‍ ഈ blog ന്റെ പണിപുരയിലാണ് ........................